പേരൂര്‍ക്കട: . പേരൂർക്കട അടുപ്പുകൂട്ടാൻപാറയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശി ഗുരുസ്വാമിയുടെ ഉടമസ്ഥതയിലുള്ള എം.ആര്‍ സ്റ്റോറിലാണ് ശനിയാഴ്ച പുലര്‍ച്ച 1.30ന് അഗ്നിബാധയുണ്ടായത്. 10 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന വ്യാപാരശാലയുടെ താഴത്തെ നിലയില്‍ കടയും രണ്ടാം നിലയില്‍ ഗോഡൗണും മൂന്നാംനിലയില്‍ ജീവനക്കാര്‍ക്കുള്ള താമസസ്ഥലവുമാണ്. ഗോഡൗണിന് സമാന്തരമായി പോകുന്ന ഇലക്ട്രിക് ലൈനില്‍നിന്ന് തീപ്പൊരി വീണതോ ഷോര്‍ട്ട്‌സര്‍ക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പുലര്‍ച്ച ഇതുവഴി കടന്നുപോയവരില്‍ ചിലരാണ് ഗോഡൗണില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് പൊലീസില്‍ അറിയിച്ചത്. ചെങ്കൽചൂളയില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ ജി. സുരേഷ്‌കുമാര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ എസ്. തുളസീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഒരുമണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തിയെങ്കിലും 1.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഗോഡൗണില്‍നിന്ന് താഴത്തെ നിലയിലേക്ക് തീ പടർന്നെങ്കിലും കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായില്ല. ഗോഡൗണിന് മുകളിലേക്ക് തീ പടർന്നെങ്കിലും ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഗോഡൗണില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ കുന്നുകൂട്ടിയിട്ടിരുന്നു. ഇതിലേക്ക് തീപ്പൊരി പടര്‍ന്നശേഷം വ്യാപിക്കുകയായിരുന്നെന്നാണ് അനുമാനം. പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ചിത്രവിവരണം: IMG-20190601-WA0137.jpg പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍ പാറയില്‍ പ്രവര്‍ത്തിച്ചുവന്ന മൊത്തവ്യാപാരശാല കത്തിനശിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.