തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തില്‍ സത്യസന്ധവും വസ്തുനിഷ്ടവുമായ രാഷ്ട്രീയ വിലയിരുത്തല്‍ നടത്തുന്നതിന് പകരം യാഥാർഥ്യങ്ങളില്‍നിന്ന് സി.പി.എം ഒളിച്ചോടുന്നതായാണ് സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലിൽനിന്ന് മനസ്സിലാകുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫ് സര്‍ക്കാറും എടുത്ത നിലപാട് കേരളീയ സമൂഹം പാടെ തിരസ്‌കരിച്ചെന്ന സത്യസന്ധമായ രാഷ്ട്രീയനിലപാടാണ് സി.പി.എം ഉള്‍ക്കൊള്ളേണ്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓരോ പ്രസ്താവനയും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും പാര്‍ട്ടിവിരുദ്ധരാക്കി. തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ വികാരം മാത്രമല്ല, പിണറായി സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെയും ആത്മാര്‍ത്ഥതയില്ലാത്ത നടപടികളുടെയും വിലയിരുത്തല്‍ കൂടിയാണ്. ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും ചതിച്ച ഹിന്ദുവിശ്വാസികള്‍ക്ക് പുറമെ ന്യൂനപക്ഷവിഭാഗങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻെറ ഭാഗം മാത്രമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍, സി.പി.എമ്മിന് മാത്രമാണ് ഇപ്പോഴും ഇതൊന്നും മനസ്സിലാകാത്തത്. കൂടാതെ മുഖ്യമന്ത്രിയുടെ അഹന്തയും ധാർഷ്ട്യവും കലര്‍ന്ന രാഷ്ട്രീയം സി.പി.എമ്മിനെ പ്രതികൂലമായി ബാധിച്ചെന്ന് പറയാനുള്ള ചങ്കൂറ്റം സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം പോലും കാണിച്ചില്ലെന്നതാണ് കേരളത്തിലെ സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.