ഇൻറർ ഐ.ടി.ഐ കലോത്സവം: കണ്ണൂർ ജേതാക്കൾ

കുണ്ടറ: മൂന്ന് ദിവസമായി കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ കാമ്പസിൽ നടന്ന ഇൻറർ ഐ.ടി.ഐ കലോത്സവത്തിൽ 38 പോയൻറ് നേടി കണ്ണൂർ ജേതാക്കളായി. 26 പോയൻറുകളോടെ മലമ്പുഴ രണ്ടാംസ്ഥാനവും 20 പോയൻറുകളുമായി കൊല്ലം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ ജി.എസ്. ജിതിന് കലാപ്രതിഭയും കണ്ണൂർ ഗവ.ഐ.ടി.ഐയിലെ എം. മമിത കലാതിലകവുമായി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനങ്ങൾ വിതരണംചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ്.എൽ. സജികുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഖളലുദ്ദീൻ, ഹരേഷ്കുമാർ, ഇൻറർ ഐ.ടി.ഐ ചെയർമാൻ സൽമ സുലൈമാൻ, എസ്. നന്ദുലാൽ, മുഹമ്മദ് നെസ്മാൽ, ആദർശ് എം. സജി, ജനറൽ സെക്രട്ടറി നന്ദുലാൽ, ചന്ദനത്തോപ്പ് ഐ.ടി.ഐ പ്രിൻസിപ്പൽ ബി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.