പി.സി. ജോർജിനെതിരായ കേസ്​ നവംബർ 15ലേക്ക്​ മാറ്റി

തിരുവനന്തപുരം: പി.സി. ജോർജ് എം.എൽ.എ കാൻറീൻ ജീവനക്കാരനെ മർദിച്ചെന്ന കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നവംബർ 15ലേക്ക് മാറ്റി. കേസ് നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് ഹൈകോടതിയിൽ നൽകിയിരുന്ന ഹരജി കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പി.സി. ജോർജ് എം.എൽ.എ, തോമസ് ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. ഹോസ്റ്റൽ കാൻറീൻ ജീവനക്കാരനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.