തിരുവനന്തപുരം: മുൻഗണന വിഭാഗത്തിലെ അനർഹരെ കണ്ടെത്തുന്നതിന് വർക്കല താലൂക്ക് സൈപ്ല ഒാഫിസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 120 അനർഹമായ കാർഡുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കേമ്പാളവില ഇൗടാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. അനർഹമായ റേഷൻ സാധനങ്ങൾ കൈപ്പറ്റിയതിന് ഒരു കാർഡിൽനിന്ന് 6000 രൂപ ഇൗടാക്കി. മറ്റുള്ളവരിൽ നിന്ന് തുക ഇൗടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ പേരുകൾ കാർഡിൽനിന്ന് ഒഴിവാക്കണം. ഇനിയും പരിശോധനകൾ തുടരും. മുൻഗണനവിഭാഗത്തിലെ അനർഹരുടെ വിവരങ്ങൾ അറിയാവുന്നവർ താലൂക്ക് സൈപ്ല ഒാഫിസറെ നേരിേട്ടാ അല്ലാെതയോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.