5/31/2019 10:50:46 PMപെരുമാതുറ: ദുബൈ കെ.എം.സി.സിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് പെരുമാതുറ മേഖല കമ്മിറ്റി നടപ്പാക്കുന്ന ശിഹാബ് തങ്ങൾ റമദാൻ റിലീഫ് കാരുണ്യം പദ്ധതിയുടെ പെരുമാതുറ മേഖലാതല ഉദ്ഘാടനം പുതുക്കുറിച്ചിയിൽ നടന്നു. ചികിത്സ ധനസഹായം, 750 ഭക്ഷ്യധാന്യ കിറ്റുകൾ, നമസ്കാര കുപ്പായം, പെൺകുട്ടികൾക്ക് തയ്യൽ മെഷീൻ, മറ്റ് സാമ്പത്തിക സഹായം എന്നിവ വിതരണം ചെയ്തു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന റിലീഫ് വിതരണത്തിൽ 1500 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും. മേഖല റിലീഫുകൾ രണ്ടിന് സമാപിക്കും. മേഖലാതല ഉദ്ഘാടനം ലീഗ് ജില്ല ജനറൽ സെക്രട്ടറി കണിയാപുരം ഹലീം നിർവഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കബീർ കടവിളാകം അധ്യക്ഷത വഹിച്ചു. പാച്ചല്ലൂർ സലീം മൗലവി റമദാൻ സന്ദേശം നൽകി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മൺവിള സൈനുദ്ദീൻ, ലീഗ് ജില്ല സെക്രട്ടറി ചാന്നാങ്കര എം.പി. കുഞ്ഞ്, മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, ഷാർജ കെ.എം.സി.സി പ്രസിഡൻറ് റിസ ബഷീർ, മുസ്ലിം ലീഗ് ജില്ല മുൻ വൈസ് പ്രസിഡൻറ് എസ്.എ. വാഹിദ്, ഷാഫി പെരുമാതുറ, എസ്.എം. അഷ്റഫ്, നവാസ് മാടൻവിള, അൻസർ പെരുമാതുറ എന്നിവർ സംസാരിച്ചു. എം.എസ്. കമാലുദ്ദീൻ സ്വാഗതവും സുൾഫി സാഗർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.