\B കെ.എസ്. ശ്രീജിത്ത്\B തിരുവനന്തപുരം: ശബരിമല വിധിയിലെ സർക്കാർ നിലപാടും നടപടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കേെണ്ടന്ന നേതൃത്വത്തിൻെറ തീരുമാനം എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. അതേസമയം ശബരിമലയാണ് തെരഞ്ഞെടുപ്പിനെ നിർണയിച്ച പ്രധാന കാരണമെന്ന പാർട്ടിക്ക് പുറത്തെ വിലയിരുത്തലിനെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തള്ളി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ഒറ്റപ്പെടുത്താനുള്ള വിഷയമായി ശബരിമലയെ ശത്രുചേരി ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ. ഇതടക്കം വിശ്വാസികളിൽ ഒരു വിഭാഗത്തിൽ എൽ.ഡി.എഫിനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കി. ഇത് വോെട്ടടുപ്പിൽ എങ്ങനെ പ്രതിഫലിച്ചെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. മോദി പേടിയും രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും വോട്ടർമാരിൽ ഗണ്യവിഭാഗം യു.ഡി.എഫിന് അനുകൂലമായി ചായാൻ ഇടയാക്കിയെന്നും റിപ്പോർട്ട് പറയുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നിലപാടിനെ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ഭൂരിഭാഗവും പിന്തുണച്ചു. സർക്കാർ നിലപാടിൽ തെറ്റില്ല. പക്ഷേ, സർക്കാർ നിലപാട് എന്താണെന്നും അത് സ്വീകരിക്കാനുണ്ടായ സാഹചര്യവും വോട്ടർമാരിൽ ഭൂരിഭാഗത്തെയും ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ശബരിമല വിഷയം ചർച്ചയാക്കേെണ്ടന്ന നേതൃത്വത്തിൻെറ നിർദേശം കാരണം ബി.ജെ.പിയുടെയും യു.ഡി.എഫിൻെറയും പ്രചാരണ- ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പിയും മറുവശത്ത് കോൺഗ്രസും തരംതാണ രീതിയിൽ ശബരിമല പ്രചാരണ ആയുധമാക്കി. അവർ വീട് കയറി സർക്കാറിനെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും ഇത് പ്രതിരോധിക്കാൻ കഴിയാതിരുന്നത് നേതൃത്വത്തിൻെറ വീഴ്ചയാണെന്നും ചില അംഗങ്ങൾ വിമർശിച്ചു. വിശ്വാസത്തിൻെറ പേരിൽ ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തിന് അവസരം ഒരുക്കിക്കൊടുക്കാൻ കഴിയില്ലെന്നും അഭിപ്രായമുയർന്നു. ബി.ജെ.പി ശ്രമങ്ങളെ പ്രതിരോധിച്ചത് സി.പി.എം മാത്രമായിരുന്നു. മോദി തിരിച്ചുവരുമെന്ന ഭീതിയിൽ കോൺഗ്രസിന് പിന്നിൽ ന്യൂനപക്ഷ ഏകീകരണം ഒരുഭാഗത്ത് നടന്നു. മറുഭാഗത്ത് വിശ്വാസത്തിൻെറ പേരിലുള്ള ബി.ജെ.പി, കോൺഗ്രസ് പ്രചാരണവലയിൽ ഭൂരിപക്ഷ വിഭാഗത്തിലെ വലിയവിഭാഗം വീണു. ഇത് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് കാണാനായെങ്കിലും മറുപടി പറേയെണ്ടന്ന നിലപാട് രാഷ്ട്രീയ എതിരാളികൾക്ക് അവസരം ഒരുക്കി. ന്യൂനപക്ഷ ഏകീകരണവും ശബരിമല മുൻനിർത്തിയുള്ള പ്രചാരണവും നേതൃത്വത്തിന് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. പാർട്ടി അടിത്തറയിലടക്കം ചോർച്ചയുണ്ടായെന്നും വിമർശനം ഉയർന്നു. ആ വീഴ്ച പരിഹരിച്ച് അടിത്തറ വീണ്ടെടുക്കണമെന്നും സംസാരിച്ചവർ ആവശ്യപ്പെട്ടു. സംസ്ഥാനസമിതി ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.