തിരുവനന്തപുരം: സർക്കാർ സർവിസിൽനിന്ന് 5000ത്തോളം ജീവനക്കാർ വെള്ളിയാഴ്ച വിരമിച്ചതോടെ ഇവർക്ക് വിരമിക്കൽ ആനുകൂല ്യം നൽകാൻ വൻതുക കണ്ടെത്തേണ്ട സ്ഥിതിയിൽ സംസ്ഥാന സർക്കാർ. 1600 കോടി രൂപയോളം ഇതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സമീപകാലത്തെ കൂട്ട വിരമിക്കലാണ് വെള്ളിയാഴ്ച നടന്നത്. വിരമിക്കൽ ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകാൻ നേരത്തേ ധനവകുപ്പ് തീരുമാനിച്ചിരുന്നു. പലിശ ഇനത്തിൽ വൻ ബാധ്യത ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ജനന സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്ത കാലത്ത് സ്കൂളിൽ ചേർക്കുേമ്പാൾ മേയ് മാസത്തെ തീയതിയാണ് കാണിച്ചിരുന്നത്. ഇതാണ് ഇത്രയേറെ പേർ ഒരുമിച്ച് വിരമിക്കുന്നതിന് കാരണമായത്. രാജീവ് സദാനന്ദൻ വിരമിച്ചു തിരുവനന്തപുരം: ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സർവിസിൽനിന്ന് വിരമിച്ചു. 33 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കൽ. കൊല്ലം സബ്കലക്ടർ ആയി തുടങ്ങിയ അദ്ദേഹം വൈദ്യുതി ചെയർമാൻ, വിവിധ ജില്ലകളിൽ കലക്ടർ തുടങ്ങിയ തസ്തികകളിലും കേന്ദ്ര സർക്കാറിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെക്ക് പകരം ചുമതല നൽകി. സ്വകാര്യ സ്ഥാപനത്തിൽ ചേരുന്നതിന് സർക്കാർ അനുമതിക്ക് രാജീവ് സദാനന്ദൻ കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.