വാർത്തകൾ വായിച്ച്​ പതിറ്റാണ്ടുകൾ; സുഷമ ആകാശവാണിയുടെ പടിയിറങ്ങി

തിരുവനന്തപുരം: '...ആകാശവാണി, വാർത്തകൾ വായിക്കുന്നത് സുഷമ'... ഉച്ചാരണശുദ്ധിയുള്ള മധുര സ്വരത്തിലൂടെ മലയാളികളെ വാർ ത്താലോകത്തേക്ക് കൂട്ടിയ സുഷമ ആകാശവാണിയുടെ പടിയിറങ്ങി. 39 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമായത് വെള്ളിയാഴ്ച 6.20നുള്ള വാർത്താവതരണത്തോടെ. ആലപ്പുഴ ചിങ്ങോലി സ്വദേശിയായ സുഷമ തിരുവനന്തപുരം ആകാശവാണിയിൽ 1980ൽ അനൗൺസറായാണ് ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മകൾക്ക് ആകാശവാണിയുടെ പരസ്യം കാണിച്ചുകൊടുത്തത് പിതാവ് കെ. സുധാകരനാണ്. ആകാശവാണിയിലെത്തിയപ്പോൾ യുവവാണി അനൗൺസറായിരുന്ന സുഷമയോട് 'നീ വാർത്തവായിച്ചാൽ' നന്നാകുമെന്ന് പറഞ്ഞത് സീനിയർ അനൗൺസറും സംവിധായകനുമായ പത്മരാജനായിരുന്നു. ശബ്ദത്തിൻെറ 'ഇന്ദ്രജാലം' മനസ്സിലാക്കിയത് വോയ്സ് ആർടിസ്റ്റ് ടി.പി. രാധാമണിയിൽനിന്ന്. 92ൽ അനൗൺസറിൽനിന്ന് വാർത്തവായനയിേലക്ക് സുഷമ മാറി. ഡൽഹിയായിരുന്നു തട്ടകം. പിന്നീട് തിരുവനന്തപുരത്തേക്ക്. രാജീവ് ഗാന്ധി വധം, സൂനാമി, ബാബരി മസ്ജിദ് തകർക്കൽ തുടങ്ങിയ നിരവധി സംഭവങ്ങൾ േശ്രാതാക്കളെ അറിയിച്ചു. ഇനിയും മാധ്യമരംഗത്ത് തുടരണമെന്നാണ് സുഷമയുടെ ആഗ്രഹം. എന്നാൽ 'അവതരണം' വേണ്ടെന്ന നിലപാടിലാണ്. എന്താണ് ഇപ്പോഴൊരു താൽപര്യക്കുറവെന്ന് ചോദിച്ചാൽ ഇത്രയും വർഷം അതല്ലേ ചെയ്തിരുന്നതെന്നാണ് സുഷമയുടെ വിശദീകരണം. 'മാതൃഭാഷയോടുള്ള സ്നേഹം ആളുകൾക്ക് കുറഞ്ഞുവരുന്നു. ഉപരിപ്ലവമായി ചിന്തിക്കുന്ന സമൂഹമായി മാറുന്നതിനാൽ മാതൃഭാഷയുടെ ശക്തി ശരിയായി മനസ്സിലാക്കുന്നില്ലെന്നും' സുഷമ കൂട്ടിച്ചേർക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.