സ്‌കൂള്‍ പ്ലസ്: ഒരാഴ്ചത്തെ ശിൽപശാല എട്ട്​ മുതല്‍

തിരുവനന്തപുരം: എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി, മാനസികാരോഗ്യം, ജീവിതനൈപുണി, ലളിതകല എന്നിവയിൽ ശിൽപശാല സംഘടിപ്പിക്കുന്നു. കുട്ടികളുടെ പാഠ്യവിഷയങ്ങള്‍ക്ക് പുറമേയുള്ള വൈജ്ഞാനികമേഖലകളെ പരിചയപ്പെടുത്തുന്ന സ്‌കൂൾ പ്ലസിൻെറയും ലാറി ബേക്കര്‍ സൻെറര്‍, കോസ്റ്റ് ഫോഡ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് ശിൽപശാല നടത്തുന്നത്. കരിമഠം, കല്ലടിമുഖം തുടങ്ങിയ കോർപറേഷൻ ആഭിമുഖ്യത്തില്‍ നടന്ന പുനരധിവാസമേഖലകളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. വിളപ്പില്‍ശാലയിലെ ലാറിബേക്കര്‍ സൻെററില്‍ മേയര്‍ വി.കെ. പ്രശാന്ത് ശിൽപശാല ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.