ലോക കൈകഴുകല്‍ ദിനം

തിരുവനന്തപുരം: ലോക കൈകഴുകല്‍ ദിനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈകഴുകലിൻെറ പ്രാധാന്യത്തെക്കുറിച്ച ് അവബോധം സൃഷ്ടിക്കാനായി ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. ശാസ്ത്രീയമായി കൈ കഴുകി എങ്ങനെ അസുഖങ്ങളെ ചെറുത്തുനിര്‍ത്താമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന പീഡ്സെല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മെഡിക്കല്‍ കോളജ് വാർഡുകൾ, ഐ.സി.യു, വിവിധ ഒ.പികൾ, സൂപ്പര്‍സ്പെഷാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലായി ബോധവത്കരണ പരിപാടികൾ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ട് സുനില്‍കുമാര്‍, ഡോ. അനുജ (പീഡ്സെല്‍), നഴ്സിങ് കോളജില്‍നിന്ന് അഞ്ജുകൃഷ്ണ, പ്രീതുപ്രഭ, ഡോ. ആശ എസ്. കുമാര്‍, അനീസ, ഡോ. പ്രദീപ്കുമാര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്സുമാരായ കെ.എസ്. ലാലി, വി.എസ്. ദീപ എന്നിവര്‍ നേതൃത്വം നല്‍കി. നഴ്സിങ് കോളജിലെ എം.എസ്സി നഴ്സിങ് വിദ്യാർഥികള്‍, രണ്ടാംവര്‍ഷ-നാലാംവര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാർഥികള്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പി.ജി വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.