ശംഖുംമുഖം: കാലാവസ്ഥവ്യതിയാനം വ്യോമവീഥികളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കാലാവസ്ഥവ്യതിയാനത്തെ തുടർന്ന് അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ മണ്ഡലത്തില്‍ രൂപം കൊള്ളുന്ന അന്തരീക്ഷ വിക്ഷോഭങ്ങളില്‍ വിമാനങ്ങള്‍പെടുന്നത് യാത്രികരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. ഈ സന്ദര്‍ഭങ്ങളില്‍ സീറ്റ്െബല്‍റ്റ് ധരിക്കാതെ ഇരിക്കുന്ന യാത്രികര്‍ പെെട്ടന്ന് സീറ്റുകളില്‍ നിന്ന് താേഴക്ക് തെറിച്ചുവീഴും. ഇത്തരം അന്തരീക്ഷവിക്ഷോഭങ്ങള്‍ വൈമാനികര്‍ക്ക് മുൻകൂട്ടി തിരിച്ചറിയാന്‍ പലപ്പോഴും കഴിയാറില്ല. ഇതേതുടർന്ന് പലപ്പോഴും സീറ്റുബെല്‍റ്റ് ധരിക്കാന്‍ യാത്രികർക്ക് മുന്നറിയിപ്പ് നല്‍കാനും കഴിയാതെ വരുന്നു. റഡാറുകള്‍ക്കോ ഉപഗ്രഹനിരീക്ഷണ സംവിധാനങ്ങള്‍ക്കോ ഇത് സംബന്ധിച്ച് സൂചനകള്‍ മുന്‍കൂട്ടി നല്‍കാനും കഴിയാറില്ല. ആകാശത്തിലെ വിക്ഷുബ്ധ മേഖലകളില്‍പെട്ട് ഇടക്കിടെ വൈമാനികര്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടാറുണ്ടെങ്കിലും അടുത്തകാലത്തായി ഇത്കൂടി വരുകയാണ്. ഇതിന് പുറമേ കാറ്റുകളുടെ സ്വാഭാവിക ക്രമമാറ്റം വരുന്നതോടെ വിമാനങ്ങള്‍ക്ക് അധിക ഇന്ധനചെലവും പറക്കല്‍ സമയവും ഏറുന്നു. തിരുവനന്തപുരം എയർ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് കീഴിലുള്ള വ്യോമവീഥിയിലൂടെ ദിവസവും കടന്നുപോകുന്നത് 200 അന്താരാഷ്ര്ട വിമാനങ്ങളാണ്. ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് യൂറോപ്പ്, ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലേക്കും അവിടെനിന്ന് മറ്റ് രാജ്യങ്ങളിലേക്കും പറക്കുന്നത് അധികവും വലിയ വിമാനങ്ങളാണ്. 30,000 അടി മുതല്‍ 46,000 അടി വരെ ഉയരത്തില്‍ പോകുന്ന വിമാനങ്ങളുടെ പാത കൃത്യമായി നിയന്ത്രിച്ച് കടത്തിവിടുന്നത് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോളേഴ്സാണ്. സാധാരണയായി വിമാനം കടന്നുപോകുന്നത് 36,000 അടി ഉയരത്തിലാണ്. ചില ഘട്ടങ്ങളില്‍ മാത്രമേ 46,000 അടി ഉയരത്തില്‍ പറക്കുകയുള്ളൂ. രാത്രിയിലാണ് കൂടുതല്‍ വിമാനങ്ങളും പറക്കുക. ഒരേസമയം 20 അന്താരാഷ്ര്ട വിമാനങ്ങളാണ് കടന്നുപോകുക. ഇത്തരത്തില്‍ വിവിധ സമയങ്ങളില്‍ 300 വിമാനങ്ങളാവും മറുകര കടക്കാന്‍ തിരുവനന്തപുരം ആകാശപാത ഉപയോഗിക്കുന്നത്. ഒരു മിനിറ്റില്‍ 15 കിലോമീറ്ററാണ് ഒരു വിമാനം സഞ്ചരിക്കുക. അതേസമയം ഒരേ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍ തമ്മില്‍ 18 കിലോമീറ്ററിൻെറ അകലവും ഉണ്ടായിരിക്കണം. ആകാശപാതയൊരുക്കുമ്പോള്‍ 1000 അടി ഉയരത്തിലുമാകണം വിമാനം പറക്കേണ്ടത്. ഇത്തരത്തില്‍ നിരവധി വിമാനങ്ങള്‍ പറക്കുന്ന തലസ്ഥാനത്തിൻെറ വ്യോമ വീഥിയിലും കാലാവസ്ഥവ്യതിയാനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് വൈമാനികര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.