ഹരിതസേനയുടെ മൂന്നാമത്​ ഹരിത നഗരോത്സവം 16 മുതൽ

തിരുവനന്തപുരം: നഗരസഭ ഹരിതസേനയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഹരിത നഗരോത്സവം 16 മുതൽ 19 വരെ നടക്കും. തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടക്കുക. നഗരപരിധിയിലെ സ്കൂളുകളിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുക. മാലിന്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, എന്നിവ അടിസ്ഥാനമാക്കിയാണ് ക്യാമ്പുകൾ. ക്ലാസുകൾ, പ്രായോഗിക പരിശീലനം, വിഡിയോ സെഷനുകൾ, ഫീൽഡ് വിസിറ്റ് എന്നിവ ക്യാമ്പിലുണ്ടാവും. അടുത്ത ഒരുവർഷം ഹരിതസേന ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകും. നഗരത്തിലെ 30 സ്കൂളുകളിൽ ഹരിതസേന യൂനിറ്റുകൾ പ്രവർത്തിച്ചുവരുന്നു. നഗരത്തിലെ പരിസ്ഥിതി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ഹരിതസേനയുടെ മൻെറർമാർ. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി നഗരസഭ േപ്രാജക്ട് സെക്രട്ടേറിയറ്റിൽ നേരിട്ടോ greenarmyinternational@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം. ഫോൺ: 8281283472, 9074119499.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.