പെണ്‍കുട്ടിയുടെ തിരോധാനം: കസ്​റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം

നേമം: പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ സ്റ്റേഷനില്‍ വിളിപ്പിച്ച യുവാക്കളെ പൊലീസ് മര്‍ദിച്ചതായി ആരോപണം. യുവാക്കള്‍ ശാന്തിവിള ആശുപത്രിയില്‍ ചികിത്സയില്‍. നരുവാമൂട് സ്വദേശികളായ ആഷിഖ് (17), ജിനു (23) എന്നിവരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ചയാണ് യുവാക്കളെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് നരുങ്കാട് സ്വദേശിനിയായ 19കാരിയെ കാണാതായിരുന്നു. യുവതിയെ ആഷിഖിൻെറയും ജിനുവിൻെറയും സുഹൃത്തുക്കളാണ് കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയവരുടെ സുഹൃത്തുക്കളാണെന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, യുവാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും നരുവാമൂട് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.