മുക്കുപണ്ടം നല്‍കി സ്ഥാപന ഉടമയെ കബളിപ്പിച്ച ജീവനക്കാരന്‍ പിടിയില്‍

നേമം: മുക്കുപണ്ടം നല്‍കി ധനകാര്യസ്ഥാപന ഉടമയെയും സ്ഥാപനത്തെയും കബളിപ്പിച്ചതിന് ജീവനക്കാരന്‍ പിടിയില്‍. ശ്രീക ാര്യം വട്ടവിള ശ്രീരംഗം വീട്ടില്‍ ജിഷ്ണുവാണ് (29) നേമം പൊലീസിൻെറ പിടിയിലായത്. കാരയ്ക്കാമണ്ഡപത്തെ ഒരു ധനകാര്യ സ്ഥാപനത്തിൻെറ നടത്തിപ്പ് ചുമതലയുള്ളയാളാണ് ജിഷ്ണു. പണയം വെക്കാന്‍ ഇടപാടുകാര്‍ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിലാണ് ഇയാള്‍ തിരിമറി നടത്തിയത്. കവറില്‍ സൂക്ഷിച്ചുവെക്കുന്ന സ്വർണാഭരണങ്ങള്‍ ഇടപാടുകാര്‍ക്കു തിരികെ നല്‍കാനാണെന്ന വ്യാജേന ഓഫിസില്‍നിന്ന് കടത്തിക്കൊണ്ടുപോകും. തുടര്‍ന്ന് കവറില്‍നിന്ന് യഥാർഥ സ്വർണം മാറ്റി ഇതേ തൂക്കം വരുന്ന മുക്കുപണ്ടം വെക്കും. യഥാർഥ സ്വർണാഭരണങ്ങള്‍ ഉടമക്ക് നല്‍കി പണം കൈപ്പറ്റുകയും ചെയ്യും. പിന്നീട് മുക്കുപണ്ടം കവറില്‍ ഭദ്രമാക്കി ഹെഡ് ഓഫിസില്‍ എത്തിക്കുകയാണ് ഇയാളുടെ രീതി. ജിഷ്ണു വ്യാജരേഖയുണ്ടാക്കി നിരവധി ആള്‍ക്കാരുടെ പേരില്‍ സ്വർണാഭരണങ്ങള്‍ സ്ഥാപനത്തില്‍ പണയംെവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മുക്കുപണ്ടങ്ങളാണ് ഹെഡ് ഓഫിസില്‍ എത്തിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ സ്ഥാപനത്തിൻെറ ഉടമ നേമം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേമം സി.ഐ സാജു ജോർജ്, എസ്.ഐ എ.പി. അനീഷ്, എ.എസ്.ഐ ജയകുമാര്‍, സി.പി.ഒ ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.