മെഡിക്കല്‍ കോളജ് വളപ്പില്‍ ശുചീകരണത്തിന്​ തുടക്കമായി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളജ് വളപ്പില്‍ ശുചീകരണപ്രവ ര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടത്തുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീകരണം ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പീഡ് സെല്‍ നോഡല്‍ ഓഫിസര്‍ ഡി. മധുസൂദനൻെറ നേതൃത്വത്തില്‍ 10 സോണുകളായി തിരിച്ചാണ് നടക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി, പേവാര്‍ഡുകള്‍, പേയിങ് കൗണ്ടറുകള്‍, ഒ.പി ബ്ലോക്ക്, സി.ടി സ്കാന്‍ ബ്ലോക്ക്, നഴ്സിങ് കോളജ്, നഴ്സിങ് ഹോസ്റ്റല്‍, എസ്.എ.ടി ആശുപത്രി, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ചൈല്‍ഡ് ഡവലപ്മൻെറ് സൻെറര്‍, ശ്രീചിത്ര-ആര്‍.സി.സി പരിസരം, ഫാര്‍മസി കോളജ് എന്നിവ ഉള്‍പ്പെടെ പ്രദേശങ്ങളിലും ആശുപത്രിക്കകത്തും പുറത്തും പകര്‍ച്ചവ്യാധി പ്രതിരോധ-കീടങ്ങളുടെ ഉറവിട നശീകരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.