മെഡിക്കൽ കോളജിൽ പുതിയ സി.ടി മെഷീനെത്തി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ പുതിയ ഒരു സി.ടി മെഷീന്‍ കൂടിയെത്തി. സ്കാനിങ് മെഷീനുകള്‍ക്കൊപ്പം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇടതടവില്ലാതെ ജോലി ചെയ്യേണ്ടിവരുകയും സ്കാനിങ്ങുകളുടെ എണ്ണം ദിനംപ്രതി 400 കടക്കുന്ന പശ്ചാത്തലത്തിലുമാണ് പുതിയൊരു സി.ടി മെഷീന്‍ കൂടിയെത്തുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് സ്കാനിങ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലൊന്നായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസ്റ്റിക് വിഭാഗം ഇടവേളകളില്ലാത്ത പ്രവര്‍ത്തനം കൊണ്ടും രോഗനിർണയത്തിലെ കൃത്യത കൊണ്ടും ശ്രദ്ധേയമാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ മെഷീൻ പ്രവര്‍ത്തനം ആരംഭിക്കും. അതോടെ കൂടുതല്‍ രോഗികള്‍ക്ക് സ്കാനിങ് പരിശോധന നടത്താനാകും. 1996ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ സി.ടി സ്കാന്‍ മെഷീന്‍ വന്നപ്പോള്‍ പരമാവധി 30 പേര്‍ക്ക് മാത്രമാണ് സ്കാനിങ് നടത്തിയിരുന്നത്. അതിനുശേഷം നാല് മെഷീന്‍ വരെ സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.