തിരുവനന്തപുരം: കുട്ടികളിലെ ആശയവിനിമയശേഷി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഡിപ്പാർട്മൻെറ് ഓഫ് ന്യൂറോ െഡവലപ്മൻെറല്‍ സയന്‍സസിൻെറ ചൈല്‍ഡ് ലാംഗ്വേജ് ഡിസോര്‍ഡര്‍ (സി.എല്‍.ഡി) യൂനിറ്റ് (നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) നിഷില്‍ ബോധവത്കരണ പരിപാടി നാലിന് സംഘടിപ്പിക്കും. കുട്ടികള്‍ക്ക് നേരത്തേതന്നെ അക്ഷരാഭ്യാസം നല്‍കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചും അതില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും വിശദീകരിക്കുന്ന പരിപാടി രാവിലെ 10 മുതല്‍ 12 വരെ നിഷ് കാമ്പസില്‍ നടക്കും. മാതാപിതാക്കള്‍, പ്രീസ്കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്‍പര്യമുള്ളവര്‍ 9744 684800 / 9400 895255 എന്നീ ഫോണ്‍ നമ്പറുകളിലോ vrinda@nish.ac.in/ anjana@nish.ac.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.