നേമം: വിളപ്പില്‍ പൊലീസ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയില്‍. ആഗസ്റ്റ് 31 വരെ കാലാവധി ഉണ്ടെങ്കിലും ഇൗ മാസം അവസാനത്തോ ടെ പണി പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പഞ്ചായത്ത് വിട്ടുകൊടുത്ത വിളപ്പില്‍ശാല ജങ്ഷനിലെ 20 സൻെറിലാണ് പുതിയ ഇരുനില മന്ദിരത്തിൻെറ നിർമാണം. 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2017 ജൂലൈയില്‍ ആരംഭിച്ച നിർമാണപ്രവര്‍ത്തനം നിരവധി തവണ മുടങ്ങിയിരുന്നു. 2018 ആഗസ്റ്റില്‍ നിർമാണം വീണ്ടും ആരംഭിക്കുകയായിരുന്നു. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സെല്ലുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ശുചിമുറി, ഓഫിസ് മുറികള്‍, വിശ്രമമുറി, സന്ദര്‍ശകര്‍ക്ക് വിശ്രമ കേന്ദ്രം എന്നിവ പുതിയ മന്ദിരത്തിൽ ഒരുക്കും. നിലവിൽ ഇനി വൈദ്യുതീകരണം, പെയിൻറിങ്, തറയിടല്‍ എന്നിവയാണ് ഉള്ളത്. നിലവിൽ 50 വര്‍ഷത്തിലേറെ പഴക്കമുള്ള വാടക കെട്ടിടത്തിലാണ് വിളപ്പില്‍ പൊലീസ് സ്റ്റേഷൻെറ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.