വിമാനത്താവളത്തിനുള്ളിൽ എയര്‍ഗണ്‍: വിദേശത്തേക്ക്​ പോയയാളെ പിടികൂടി

ശംഖുംമുഖം: രാജ്യാന്തര വിമാനത്താവളത്തിനുള്ളിലെ വേസ്റ്റ് ബോക്സില്‍ എയര്‍ഗണ്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ പി ടിയിൽ. പുറപ്പെടൽ ടെര്‍മിനലിലെ വേസ്റ്റ് ബോക്സിനുള്ളിൽ എയര്‍ഗണ്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ശ്രീപ്രകാശിനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ടെര്‍മിനലിനുള്ളിലെ സി.സി ടി.വി കാമറകളുടെ സഹായത്തോടെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെ ബന്ധുക്കളുടെ സഹായത്തോടെ സമ്മർദം ചെലുത്തി ചൊവ്വാഴ്ച ദുൈബയില്‍നിന്ന് തിരിെച്ചത്തിച്ചു. തുടർന്ന് വിമാനത്താവളത്തിൽനിന്ന് എമിേഗ്രഷന്‍ അധികൃതകരുടെ സാഹയത്തോടെ കസ്റ്റഡില്‍ എടുത്ത് വലിയതുറ പൊലീസ് ചോദ്യം ചെയ്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ബാഗിനുള്ളില്‍ കിടന്നതാെണന്നും ടെര്‍മിനലിനുള്ളില്‍ കയറിയപ്പോഴാണ് വിവരം മനസ്സിലായതെന്നും പറഞ്ഞു. എയര്‍ഗണ്‍ ബാഗില്‍ കിടന്നാല്‍ യാത്രക്ക് തടസ്സമാകുമെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയിരുന്നെന്നും മൊഴി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ ഇെല്ലന്ന് കണ്ടതിനെ തുടര്‍ന്ന് മൊഴിയെടുത്ത ശേഷം വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.