തിരുവനന്തപുരം: രാഷ്ട്രീയ പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിന് അപമാനകരമാണ് വ്യാപക തെരഞ്ഞെടുപ്പ് ക്രമക് കേടും കള്ളവോട്ടുമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. സി.പി.എം അധികാരത്തിലുണ്ടെങ്കിൽ ഭരണസംവിധാനം ഇതിന് ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ്. അധികാരത്തിന് പുറത്താണെങ്കിൽ തങ്ങളുടെ സ്വാധീന മേഖലകളിൽ മുഷ്ക്കും ഭീഷണിയും പ്രയോഗിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വോട്ടർമാരെയും വരുതിയിലാക്കാൻ ശ്രമിക്കും. ആക്ഷേപങ്ങൾ സമഗ്രമായി അന്വേഷിച്ച് തുടർ നിയമനടപടിയെടുക്കണം. പൊലീസിലും കള്ളവോട്ട് നടന്നതായ ആക്ഷേപം സ്ഥിതിഗതി ഗൗരവമുള്ളതായി മാറ്റിയിരിക്കുന്നു. ഇക്കാര്യത്തിലും തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.