എൻജിനിൽനിന്ന്​ പുക; ചെന്നൈ-എഗ്‌മോർ എക്സ്പ്രസ് മൂന്ന്​ മണിക്കൂറോളം വൈകി

പരപ്പനങ്ങാടി: മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൻെറ എൻജിനിൽനിന്ന് അമിതമായി പുകയുയർന്നതിനെ തുടർന്ന് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തിയിട്ടു. ഉച്ചക്ക് 11.30ഓടെ പരപ്പനങ്ങാടിയിലെത്തിയ 16860 നമ്പർ എക്സ്പ്രസിൻെറ എൻജിനിൽനിന്ന് പുക കണ്ടതിനെ തുടർന്ന് സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ നിർത്തുകയായിരുന്നു. മെക്കാനിക്കൽ ട്രാക്ക് മാറ്റുന്ന ജങ്ഷനിൽ ട്രെയിൻ നിന്നതിനാൽ ട്രാക്ക് മാറ്റി വടക്കോട്ടുള്ള ട്രെയിനുകളും കടത്തിവിടാനായില്ല. കോഴിക്കോടുനിന്ന് മറ്റൊരു എൻജിൻ വന്ന് ട്രെയിൻ മാറ്റിയതിന് ശേഷമാണ് മൂന്ന് മണിക്കൂറോളം വൈകി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രെയിൻ കടലുണ്ടി സ്‌റ്റേഷനിൽനിന്ന് പുറപ്പെടുമ്പോൾതന്നെ പുകയുയർന്നിരുന്നതായി യാത്രക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.