തിരുവനന്തപുരം: പെൻഷൻകാർക്ക് അഞ്ചു ശതമാനം ഡി.എ കുടിശ്ശിക നൽകുന്നതിന് ട്രഷറി ജീവനക്കാർ മേയ് ദിനത്തിലും ഓഫിസിലെ ത്തി ജോലി ചെയ്യും. പെൻഷൻകാർക്ക് മേയിലെ പെൻഷനൊപ്പം ക്ഷാമാശ്വാസ കുടിശ്ശികകൂടി വിതരണം ചെയ്യാൻ നടപടികൾ പൂർത്തീകരിച്ച് ബില്ലുകൾ പാസാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കും. ജില്ല ട്രഷറി ഓഫിസർമാരും ട്രഷറി ഓഫിസർമാരും സമയബന്ധിതമായി നടപടി പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും അസിസ്റ്റൻറ് ഡയറക്ടർ എ.എസ്. മീര അറിയിച്ചു. അവധി ദിവസങ്ങൾ ഹാജരാകുന്ന ജീവനക്കാർക്ക് ചട്ടങ്ങൾക്കു വിധേയമായി പകരം അവധി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.