അമിത്​ഷായുടെ പച്ചപ്പതാക പരാമർ​ശം രാഹുൽ ഗാന്ധിയുടെ ചടങ്ങിൽ പാക്​ പതാക ഉയരുന്നതിനാൽ -നളിൻകുമാർ കട്ടീൽ

കാസർകോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം പാകിസ്താൻ പതാക കണ്ടത ിൻെറയും അനുകൂല മുദ്രാവാക്യം നടത്തിയതിൻെറയും അടിസ്ഥാനത്തിലാണ് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ വയനാട്ടിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പച്ചപ്പതാകയെപ്പറ്റി പരാമർശം നടത്തിയതെന്ന് മംഗളൂരു ലോക്സഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പി സ്ഥാനാർഥി നളിൻകുമാർ കട്ടീൽ പറഞ്ഞു. കാസർകോട് പ്രസ്ക്ലബിൻെറ നേതൃത്വത്തിൽ 'മീഡിയ ഫോർ ദ പീപ്പിൾ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വലിയ വിവാദമാക്കേണ്ട വിഷയമല്ല. കാസർകോട് മണ്ഡലത്തിൽ മാറിമാറി വന്ന ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ ഭാഷാന്യൂനപക്ഷമായ കന്നടവിഭാഗത്തെ അവഗണിക്കുകയാണ്. 15 വർഷം കാസർകോടിനെ പ്രതിനിധാനംചെയ്ത പി. കരുണാകരൻ ജില്ലയിലെ വികസനത്തിനായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. എന്നാൽ, തൻെറ മണ്ഡലത്തിൽ അഞ്ചുവർഷത്തിൽ 16,620 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ എൻ.ഡി.എക്ക് അനുകൂലമാണ്. വിശ്വാസികളുടെ മനസ്സിൽ പോറലേൽപിച്ച ശബരിമല പ്രശ്നം കൈകാര്യംചെയ്ത രീതി ശരിയല്ല. ഇത് എൻ.ഡി.എ മുന്നണിക്ക് അനുകൂലമാവും. സി.പി.എം കേരളത്തിൽ കൊലപാതക രാഷ്ട്രീയമാണ് കളിക്കുന്നത്. ഒരു വികസനപ്രവർത്തനവും നടത്തുന്നില്ല. യു.ഡി.എഫ് മുന്നണിയും ഇക്കാര്യത്തിൽ തുല്യരാണ്. ശബരിമല, പ്രളയം എന്നിവക്ക് മോദിസർക്കാർ വലിയ സാമ്പത്തികസഹായങ്ങൾ ചെയ്തിട്ടുള്ള കാര്യം ഇവിടത്തെ ജനങ്ങൾക്ക് അറിയാമെന്നും നളിൻകുമാർ കട്ടീൽ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് സംബന്ധിച്ചു. പ്രസ്ക്ലബ് ജോ. സെക്രട്ടറി കെ.വി. പത്മേഷ് അധ്യക്ഷതവഹിച്ചു. ഷാഫി തെരുവത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.