പഴന്തോട്ടം പള്ളിയിലുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരം -ഓർത്തഡോക്സ്​ സഭ

കോട്ടയം: ദുഃഖവെള്ളിയാഴ്ച പഴന്തോട്ടം സൻെറ് മേരീസ് പള്ളിയിലുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് ഓർത്തഡോക്സ ് സഭ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട്. കോടതിവിധികൾ ബഹുമാനിക്കാത്ത ഒരുസംഘത്തെ വളരാൻ അനുവദിച്ചാൽ ക്രമസമാധാനനില കൂടുതൽ വഷളാവുമെന്നതിൻെറ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. കോടതിവിധി പ്രകാരം ഓർത്തഡോക്സ് സഭയുടെ മാത്രം ഭരണസംവിധാനത്തിൻെറ കീഴിൽ നിൽക്കേണ്ട പള്ളിയുടെ പരിസരത്ത് പാത്രിയാർക്കീസ് വിഭാഗത്തിന് ആരാധന നടത്താനും അഴിഞ്ഞാടാനും അധികൃതർ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുകയാണ്. പള്ളിയും പരിസരവും വീണ്ടും തങ്ങളുടെ അധികാരത്തിൻ കീഴിൽ കൊണ്ടുവരുക അസാധ്യമെന്നു കണ്ട്, പള്ളി പൂട്ടിക്കാനാണ് പാത്രിയാർക്കീസ് വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാത്രിയാർക്കീസ് വിഭാഗത്തിലെ ഒരാൾ മാരകായുധവുമായി ഓടിയടുക്കുന്നതിൻെറ വിഡിയോ ദൃശ്യം പൊലീസിന് നൽകിയിട്ടും, അതൊന്നും കൂട്ടാക്കാതെ ഓർത്തഡോക്സ് സഭയിലെ ചെറുപ്പക്കാരെയും വൈദികൻ കെ.കെ. വർഗീസിനെയും പ്രത്യേകം ലക്ഷ്യമിട്ട് കുറ്റംചുമത്തി നടപടി സ്വീകരിക്കാനുള്ള പൊലീസ് നിലപാട് പ്രതിഷേധാർഹമാണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.