സ്വർണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

നേമം: കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മാതാവിൻെറയും മകളുടെയും സ്വർണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിളവൂര് ‍ക്കല്‍ പിടാരം 'ചൈത്ര'ത്തിലായിരുന്നു മോഷണം. ഗൃഹനാഥന്‍ ശ്രീകാന്ത്, ഭാര്യ ജിജോ, ഇവരുടെ മകള്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിൻെറയും മകളുടെയും കഴുത്തില്‍ക്കിടന്ന 12 പവന്‍ വരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തുറന്നു കിടന്ന ജനാലയിലൂടെ കൈകടത്തി വാതില്‍ തുറന്നശേഷം അകത്തുകടന്ന് മോഷണം നടത്തിയതായാണ് നിഗമനം. മലയിന്‍കീഴ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.