കാലാവധി കഴിഞ്ഞ മരുന്ന്​ ശേഖരിച്ച്​ സംസ്​കരിക്കും

തിരുവനന്തപുരം: ഉപയോഗ ശേഷം അധികം വരുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്ന് ശേഖരിക്കുന്നതിനും ശാസ്ത്രീമായി സംസ്ക രിക്കുന്നതിനും 'പ്രൗഡ്' എന്ന പേരിൽ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പും ഒൗഷധ വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എയും സംയുക്തമായി പദ്ധതി നടപ്പാക്കുമെന്ന് എ.കെ.ഡി.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത്തരം മരുന്നുകൾ വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കും. തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. ബുധനാഴ്ച മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.എൻ. മോഹൻ, തോമസ് രാജു, പി. മാധവൻകുട്ടി, ജെ. ജയനാരായണൻ തമ്പി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.