മരങ്ങൾ മുറിച്ചുമാറ്റാത്തത് പാതകളുടെ നിർമാണത്തിന് തടസ്സമാകുന്നു

പുനലൂർ: മരങ്ങൾ സമയത്തിന് മുറിച്ചുമാറ്റാത്തത് പാതകളുടെ നിർമാണത്തിന് തടസം സൃഷ്ടിക്കുന്നു. പുനലൂർ മുതൽ മടത്തറ ചല്ലിമുക്ക് വരെയുള്ള മലയോര ഹൈവേയുടെ നിർമാണത്തിനാണ് പലയിടത്തും മരങ്ങൾ തടസ്സമാവുന്നത്. പൊതുമരാമത്ത് അടക്കം സർക്കാർ ഭൂമിയിൽ നിൽകുന്ന കൂറ്റൻമരങ്ങൾ മുറിച്ചുമാറ്റാൻ സമയബന്ധിതമായി അധികൃതർ നടപടിയെടുക്കാത്തതാണ് കാലതാമസത്തിന് കാരണം. ഹൈവേയുടെ നിർമാണം ഒരേസമയം പലഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. നേരത്തെയുള്ളതിൽനിന്നും പാതക്ക് വീതി കൂടുന്നതിനാൽ നൂറുകണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്. ഇതിലധികവും പൊതുമരാമത്ത്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ അധീനതയിൽ വരുന്നതാണ്. പാതക്കായി ഏറ്റെടുത്ത സ്വകാര്യഭൂമിയിലെ മരങ്ങളെല്ലാം ഇതിനകം മുറിച്ചുനീക്കി. പൊതുസ്ഥലത്തെ മരം മുറിച്ചുമാറ്റുന്നതിന് വനംവകുപ്പി​െൻറ അനുമതിയുണ്ടാകണം. കൂടാതെ മുറിക്കുന്ന മരങ്ങളുടെ അളവും വിലയും കണക്കാക്കേണ്ടതും വനംവകുപ്പാണ്. ഇതിനുശേഷമേ മരം ലേലംചെയ്ത് മുറിക്കാൻ കഴിയുകയുള്ളൂ. പാതയുടെ പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് അധികൃതരാണ് ഇതിനുവേണ്ട നടപടി സ്വീകരിക്കേണ്ടത്. മരങ്ങൾ മുറിച്ചുമാറ്റാത്തതിനാൽ പലയിടത്തും പണി പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടാകുന്നു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനം പുനലൂർ: സാംസ്കാരിക കൂട്ടായ്മയായ കേരള ഫോക്കസി​െൻറ പ്രവർത്തനമികവിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ. രാജശേഖരൻ പ്രകാശനംചെയ്തു. കേരള ഫോക്കസ് വർക്കിങ് ചെയർമാൻ വിജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. സുരേന്ദ്രനാഥ തിലകൻ, പ്രസിഡൻറ് വി.പി. ഉണ്ണികൃഷ്ണൻ, പുനലൂർ എസ്.ഐ എം.എം. ഷെരീഫ്, ബൃന്ദ, സി.ബി. വിജയകുമാർ, മോഹൻദാസ്, സുന്ദരേശൻ, ലാൽ ബി. പിള്ള, കെ. ചന്ദ്രൻ, എം.എൻ. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുനലൂർ ബാലൻ അനുസ്മരണവും സാഹിത്യചർച്ചയും മുനിസിപ്പൽ ചെയർമാന് സ്വീകരണവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.