സ്വാഗതസംഘം യോഗം അലങ്കോലപ്പെട്ടു

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി ശ്മശാനം ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം യോഗം അലങ്കോലപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് യോഗം ആരംഭിച്ചപ്പോള്‍തന്നെ ബി.ജെ.പി, ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കോൺഗ്രസ്‌ ഭരണസമിതി ശ്മശാനം ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടില്ലെന്നും ആേരാപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ പ്രസിഡൻറ് രമയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 15ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു. ഐ.ബി. സതീഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡൻറുമാരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.