ഉറുകുന്നിൽ റബർ തോട്ടത്തിൽ തീപിടിച്ചു; ആദിവാസികളടക്കം ഭീതിയിൽ

പുനലൂർ: ഉറുകുന്നിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തീപിടിച്ചു. തോട്ടത്തിനു സമീപത്തെ മലവേടർ കോളനി നിവാസിക ൾ ഭീതിയിൽ. ഉറുകുന്ന് സ്വദേശി ചാക്കോയുടെ മൂന്നേക്കറോളം വരുന്ന ആദായമെടുക്കുന്ന തോട്ടത്തിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് തീപടർന്നത്. പരിസരവാസികൾ അടക്കം തീഅണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പുനലൂർനിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഇവർക്കും കാര്യമായി ഒന്നും ചെയ്യാനില്ല. രാത്രി വൈകിയും തോട്ടത്തിലെ കൂടുതൽ ഭാഗത്തേക്ക് തീ വ്യാപിക്കുകയാണ്. തോട്ടത്തോട് ചേർന്നുള്ള കോളനിക്കാരുടെ വീടുകളിലും കൃഷിയിടത്തിലും തീ പടരുന്നത് തടയാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.