പത്തനാപുരം: വാളകം-പത്തനാപുരം ശബരി ബൈപാസില്‍ പിടവൂര്‍ മുട്ടത്ത്കടവ് . വെള്ളിയാഴ്ച പുലര്‍ച്ചയാണ് പാലത്തിെൻറ വിവിധ ഭാഗങ്ങളില്‍ ചത്ത പശുക്കിടാങ്ങളുടേതുള്‍പ്പെടെ മാലിന്യം നിക്ഷേപിച്ചത്. രാവിലെ മുതല്‍ പ്രദേശമാകെ രൂക്ഷദുര്‍ഗന്ധമായിരുന്നു. കല്ലടയാറ്റിലേക്ക് വലിച്ചെറിഞ്ഞ മാലിന്യമാണ് പാലത്തിെൻറ പലഭാഗങ്ങളിലായി കിടക്കുന്നത്. അറവ് ശാലയില്‍ കശാപ്പ് ചെയ്ത പശുവിെൻറ ഉദരത്തിലുണ്ടായിരുന്ന ചത്ത കിടാവ് ഉള്‍പ്പെടെ അവശിഷ്ടങ്ങളാണ് തള്ളിയത്. പത്തനാപുരം മേഖലയില്‍ അംഗീകാരമില്ലാത്ത പത്തിലധികം അറവ് ശാലകളാണുള്ളത്. കഴിഞ്ഞമാസം അറവ് അവശിഷ്ടങ്ങള്‍ തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അറവ് അവശിഷ്ടത്തിെൻറ ഭാഗമായി ഉണ്ടായിരുന്ന രക്തം പാലത്തില്‍ കണ്ടത് ആളുകളില്‍ പരിഭ്രാന്തിക്ക് ഇടയാക്കി. തലവൂര്‍, പത്തനാപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായതിനാല്‍ മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്തധികൃതരും തയാറായില്ല. തൊട്ടടുത്ത് കൃഷി ഓഫസും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. നിരവധി കുടിവെള്ളപദ്ധതികള്‍ ഉള്ള കല്ലടയാറിന് കുറുകെയാണ് മുട്ടത്തുകടവ് പാലം. അവശിഷ്ടങ്ങള്‍ തള്ളാനെത്തിയവര്‍ പാലത്തില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. അറവ് മാലിന്യം പൊതുനിരത്തില്‍ നിക്ഷേപിക്കുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷം: രണ്ട് പേർക്ക് പരിക്ക് പത്തനാപുരം: പാതിരിക്കൽ ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചക്കിടെ എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷം. രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇടത്തറ സ്വദേശികളും പ്ലസ് ടു വിദ്യാർഥികളുമായ അഷ്കർ, അൻവർ എന്നിവര്‍ക്കാണ് മർദനമേറ്റത്. കെട്ടുകാഴ്ചക്കിടെ ഉണ്ടായ അടിപിടിയിൽ സുഹൃത്തുക്കളെ പിടിച്ചുമാറ്റാനെത്തിയതാണ് ഇരുവരും. അഷ്ക്കറിെൻറ കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് മുമ്പും എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.