ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു

കൊട്ടിയം: പുൽവാമയിൽ വീരചരമം വരിച്ച സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലൂർവിള ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും രക്തസാക്ഷി ദീപം തെളിക്കലും നടത്തി. റിട്ട. ക്യാപ്റ്റനും ശൗര്യചക്ര ജേതാവുമായ മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. എ.കെ. അഷറഫ് പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. കൊല്ലൂർവിള സുനിൽ ഷാ മുഖ്യ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ സലീന, മുൻ കൗൺസിലർമാരായ മാജിദാ വഹാബ്, ഹംസത്ത് ബീവി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി അൻസാരി, കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂനിറ്റ് ജന.സെക്രട്ടറി ഷാനവാസ്, അഫ്സൽ തമ്പോര്, കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ, നഹാസ്പറമ്പി, ബ്രൈറ്റ് സെയ്ഫുദ്ദീൻ, ബീനാ സുഗതൻ എന്നിവർ സംസാരിച്ചു. മേൽക്കൂരയുടെ ഓടുകൾ തകർത്ത് മൊബൈൽ ഫോൺ കടയിൽ മോഷണം ഇരവിപുരം: മൊബൈൽ ഫോൺ വിൽപനശാലയുടെ മേൽക്കൂരയുടെ ഓടുകൾ തകർത്ത് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. റിപ്പയറിങ്ങിനായി സൂക്ഷിച്ചിരുന്നതും റിപ്പയറിങ് കഴിഞ്ഞതുമായ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. പള്ളിമുക്കിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് എതിർവശത്ത് സിറാജി​െൻറ ഉടമസ്ഥതയിലുള്ള മൊബൈൽ പാലസ് എന്ന കടയിലാണ് മോഷണം നടന്നത്. കടയുടെ പിറകിലും വശങ്ങളിലും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അകത്തുകടക്കാൻ നടത്തിയ ശ്രമം വിഫലമായതിനെ തുടർന്ന് മേൽക്കൂര തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. വെള്ളിയാഴ്ച കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പുലർച്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സർവിസിനായി വാങ്ങിവെച്ചിരുന്ന മൊബൈലുകളും വിൽപനക്ക് െവച്ചിരുന്ന അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. ഏകദേശം മൂന്നുലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകൾ മോഷണം പോയതായാണ് കണക്കാക്കുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കടയിലുണ്ടായിരുന്ന സി.സി.ടി.വി കാമറയിേലക്കുള്ള വയറുകൾ കാമറയിൽപെടാത്ത രീതിയിൽ മേൽക്കൂരയിലിരുന്ന് തകർത്ത ശേഷമാണ് മോഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.