പൊങ്കാലക്കുപോയ മാതാവിനും മകൾക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊല്ലം: ആറ്റുകാൽ പൊങ്കാലക്ക് പോകവെ വാഹനാപകടത്തിൽ മാതാവിനും മകൾക്കും ദാരുണാന്ത്യം. കൊല്ലം ഉളിയക്കോവിൽ ക ാവടിപ്പുറം നഗർ കാവടി കിഴക്കതിൽ ജലജ മണികണ്‌ഠൻ (50), മകൾ ആര്യ (27) എന്നിവരാണ് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഭാരതരാജ്ഞി പള്ളിക്ക് മുന്നിലായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകാൻ വീട്ടിൽനിന്ന് സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ജലജയും ആര്യയും. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി വേണാട് ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു. ജലജയുടെ ഭർത്താവ് മണികണ്‌ഠൻ ചിന്നക്കടയിൽ ലോഡിങ് തൊഴിലാളിയാണ്. അരിപ്പൊടിയും മറ്റ് സാധനങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന സംരംഭം നടത്തിവരുകയായിരുന്നു ജലജ. ആതിരയാണ് ജലജയുടെ മറ്റൊരു മകൾ. ആര്യയുടെ ഭർത്താവ് ശ്രീജിത്ത് വിദേശത്താണ്. യു.കെ.ജി വിദ്യാർഥി അദ്വൈത് ഏക മകനാണ്. ഇരുവരുടെയും മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ശ്രീജിത്ത് വ്യാഴാഴ്ച നാട്ടിലെത്തിയ ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസി​െൻറ ഡ്രൈവർ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.