സ്വാശ്രയ കർഷക വിപണികളുടെ ശാക്​തീകരണം അനിവാര്യം -മന്ത്രി വി.എസ്​. സുനിൽകുമാർ

തിരുവനന്തപുരം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ കീഴിലുളള പതിനായിരത്തോളം വരുന്ന ചെറുകിട കർ ഷകരുടെ സ്വാശ്രയ വിപണികൾ ശക്തിപ്പെടുത്തി ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കമ്പോളത്തിലെത്തിക്കാൻ കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥർക്കും ഫീൽഡ് ലെവൽ ഓഫിസേഴ്സിനുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലി​െൻറ കീഴിൽ നിലവിൽ 26 ഇനങ്ങളിൽപെട്ട നാടൻ പഴം- പച്ചക്കറികൾ സംഭരിച്ചുവരുന്നുണ്ട്. ഇവയെല്ലാം പൂർണ്മായി ജൈവസർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് സാധ്യമായ വിളകളാണ്. ഉൽപന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ടുള്ള പ്രവർത്തനമേഖലയിലേക്ക് കൗൺസിൽ കടന്നുവരണമെന്ന് മന്ത്രി പറഞ്ഞു. കാർഷികോൽപാദന കമീഷണർ ദേവേന്ദ്രകുമാർ, സജിജോൺ, ഡോ. മനീഷ് പാണ്ഡേ, ഡോ. ജയന്ത് രാമൻ, ഡോ. ഉഷാകുമാരി, അജുജോൺ മത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.