വലയിലായത് നഗരത്തിലെ പ്രധാന മാലമോഷ്​ടാവ്

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറി​െൻറ സമയോചിത ഇടപെടലാണ് നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ് രതി പിടിയിലാകാൻ കാരണം. സംഭവം നടന്ന ഉടനെ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വയർലസ് സൈറ്റിലൂടെ പൊലീസ് കൺട്രോൾ റൂമിൽനിന്ന് ബിജുകുമാറിന് ലഭിച്ചിരുന്നു. ഈ സമയം മ്യൂസിയം സ്റ്റേഷനുമുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ബിജു. വയർലെസ് സന്ദേശത്തിൽ അറിയിച്ച നമ്പറിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തുകയും വാഹനം നിരീക്ഷിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞ് ബൈക്ക് എടുക്കാൻ വന്ന യുവാവിനെ തടഞ്ഞുനിർത്തുകയും വിവരം തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് അയാളാണെന്ന് ഉറപ്പാക്കി. ഇതിനിടെ ഷാഡോ പൊലീസെത്തി പ്രതിയെ ഉറപ്പാക്കി. ബിജുകുമാർ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്. ബിജുകുമാറിനെ സിറ്റി പൊലീസ് കമീഷണർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.