പേരൂര്‍ക്കട: കരാർ ജീവനക്കാരനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം പിടിയില്‍. വള്ളക്കടവ് ബംഗ്ലാദേ ശ് കോളനി സ്വദേശികളായ മുഹമ്മദ് ബിലാല്‍ (23), മുഹമ്മദ് അസ്‌ലം (20), മുഹമ്മദ് യാസീന്‍ (19), കുമരിച്ചന്ത സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍ (24), റഹീസ് (21) എന്നിവരെയാണ് വട്ടിയൂർക്കാവ് െപാലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ കരാർ ജീവനക്കാരനെയും ഇയാളുടെ ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി മൂന്നിന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വള്ളടക്കടവ് സ്വദേശി ഇമ്രാന്‍ഖാന്‍, സഹോദരെൻറ മകന്‍ മൊഹനാസ് എന്നിവരെ വട്ടിയൂര്‍ക്കാവ് മുക്കോലയിലെ ആരാധനാലയത്തിന് സമീപത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നത്രെ. ഇവരെ കാറിൽ ബലാൽക്കാരമായി പിടിച്ചുകയറ്റി മർദിച്ചശേഷം ഓള്‍സെയിൻറ്സ് കോളജ് ഭാഗത്തേക്ക് കൊണ്ടുപോയി മൊഹനാസിനെ അവിടെ ഇറക്കി. തുടര്‍ന്ന് ഇമ്രാന്‍ഖാനെയും കൊണ്ട് ശ്രീകാര്യം ഭാഗത്തേക്ക് പോയി. യാത്രാമധ്യേ ചേങ്കോട്ടുകോണം മഠത്തിന് സമീപം പൊലീസ് പരിശോധന നടക്കുന്നതറിഞ്ഞ് വാഹനം നിര്‍ത്തവെ ഇമ്രാന്‍ ഇറങ്ങിയോടുകയായിരുന്നു. ഇയാളുടെ പിതാവ് നുജുമുദ്ദീനാണ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം മുന്‍കൂട്ടിയറിഞ്ഞ പ്രതികള്‍ തമിഴ്‌നാട്ടിലേക്കും അവിടെനിന്ന് ഗോവയിലേക്കും പോകുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.