കഴക്കൂട്ടം: കേരള സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട് മൂന്ന് വനിതകൾ ചേർന്ന് തുടക്കമിട്ട 'ഐ ലവ് നയൻ മന്ത്സ്' മാതൃത്വ പരിരക്ഷ സ്റ്റാർട്ടപ്പിെൻറ ആദ്യ ലാക്ടേഷൻ പോഡ് ടെക്നോപാർക്കിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യ ഇസ്രായേൽ ഇന്നവേഷൻ ചലഞ്ചിൽ ആരോഗ്യ പരിരക്ഷാ വിഭാഗത്തിൽ മികച്ച സ്റ്റാർട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട ഐ ലവ് 9െൻറ മൊബൈൽ ആപ് നേരത്തേ പുറത്തിറങ്ങിയിരുന്നു. ഡൊമേഷ്യോ ലാക്ടേഷൻ പോഡ് എന്ന് പേരിട്ടിരിക്കുന്ന മുലയൂട്ടൽ ബൂത്തും സഹോദരി എന്ന പേരിൽ പരിശീലനം ലഭിച്ച ശുശ്രൂഷകളുമാണ് ലാക്ടേഷൻ പോഡിെൻറ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടൽ ബൂത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്. ടെക്നോപാർക്കിൽ തേജസ്വനി കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് പോഡ് പ്രവർത്തിക്കുന്നത്. പാലൂട്ടുന്ന എല്ലാ ടെക്കികളായ സ്ത്രീകൾക്കും ഇവിടെ സേവനം ലഭ്യമാണ്. ആറുമാസത്തെ പ്രസവ ലീവ് കഴിഞ്ഞ് ജോലി ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐ ലവ് 9 ലാക്ടേഷൻ പോഡ് സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചലി രാജ്, ഗംഗരാജ്, സുമ അജിത് എന്നിവർ ചേർന്നാണ് ഐ ലവ് 9 തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.