കാറിടിച്ച് സൈക്കിള്‍ യാത്രികന് പരിക്ക്​

നേമം: പള്ളിച്ചല്‍-പുന്നമൂട് റോഡിലുണ്ടായ വാഹനാപകടത്തില്‍ സൈക്കിള്‍ യാത്രികന് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേര ം 6.45നായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ചുകയറി. ഇതിനിടെ ഈ ഭാഗത്ത് നില്‍ക്കുകയായിരുന്ന സൈക്കിള്‍ യാത്രികനെയും ഇടിച്ചിടുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ഇയാളെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ സൈക്കിള്‍ യാത്രികന്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.