നേമം: പനവിളയില്‍ കേരള കോഓപറേറ്റിവ് കമ്മിറ്റി ഓഫിസിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തില്‍ തീപിടിത്തം. കഴിഞ്ഞദിവസം ഉ ച്ചതിരിഞ്ഞ് 1.15നായിരുന്നു തീപിടിത്തമുണ്ടായത്. കവടിയാര്‍ സ്വദേശി വര്‍ഗീസിെൻറ ഉടമസ്ഥതയിലുള്ള പുരയിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആരെങ്കിലും തീപ്പെട്ടി ഉരച്ച് അലക്ഷ്യമായി ഉപേക്ഷിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ചെങ്കല്‍ച്ചുള്ള അസി. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് ഫ്രാന്സിസിെൻറ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.