പ്രഫ. ജി. ബാലകൃഷ്ണൻ നായർ ഗുരു നിയോഗം പൂണ്ട വേദാന്തി

തിരുവനന്തപുരം: പ്രഫ.ജി. ബാലകൃഷ്ണൻ നായർ ആധുനിക ലോകത്തിനു ലഭിച്ച ഗുരു നിയോഗം പൂണ്ട വേദാന്തിയായിരുന്നെന്ന് ശ്രീന ാരായണ ഗുരു വിദ്യാപീഠം ആചാര്യൻ സജീവ് കൃഷ്ണൻ. ശ്രീ നാരായണ ഗുരുവിദ്യാപീഠവും ആശാൻ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പ്രഫ. ജി. ബാലകൃഷ്ണൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. ആശാൻ അക്കാദമി പ്രസിഡൻറ് പ്രഫ. എം.ആർ. സഹൃദയൻ തമ്പി അധ്യക്ഷനായിരുന്നു. ബാലകൃഷ്ണൻ നായരുടെ ജീവചരിത്രം എഴുതിയ ബി.ആർ. രാജേഷ്, ബാലകൃഷ്ണൻ നായരെ അവസാന കാലത്ത് പരിചരിച്ച ഡോ. സരള, ടി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. ഒ.പി. വിശ്വനാഥൻ സ്വാഗതവും പൂതംകോട് ഹരികുമാർ നന്ദിയും പറഞ്ഞു. ശ്രീ നാരായണ ഗുരു വിദ്യാപീഠം കീർത്തനാലാപന സഭയുടെ ഗുരുകൃതി ആലാപനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.