കിഫ്​ബി സി.ഇ.ഒ എങ്ങനെ സ്വകാര്യ സ്​ഥാപനത്തി​െൻറ ഡയറക്ടറായി -മാണി

തിരുവനന്തപുരം: കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എങ്ങനെയാണ് സ്വകാര്യ ധനകാര്യസ്ഥാപനത്തി​െൻറ ഡയറക്ടറായതെന് ന് മുൻ ധനമന്ത്രി കെ.എം. മാണി. ഒന്നുകിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കിഫ്ബിയുടെ ഫണ്ട് നിക്ഷേപിച്ചിരിക്കാം. അല്ലെങ്കിൽ കിഫ്ബിയിൽ അവർക്ക് ഒാഹരിയുണ്ടാകും. ഇക്കാര്യത്തിൽ ധനമന്ത്രി വിശദീകരണം നൽകണമെന്നും മാണി നിയമസഭയിൽ ആവശ്യപ്പെട്ടു. സഞ്ചിതനിധിക്ക് പുറത്തുള്ള കിഫ്ബിയുടെ വരവ്-ചെലവ് കണക്കുകൾ ബജറ്റിൽ ഉൾപ്പെടുത്തിയതിനെയും മാണി വിമർശിച്ചു. സഞ്ചിതനിധി ഒാഡിറ്റ് ചെയ്യുന്നത് സി.എ.ജിയാണ്. എന്നാൽ, കിഫ്ബി ഒാഡിറ്റ് ചെയ്യുന്നത് പട്ടത്തുള്ള ചാർേട്ടഡ് അക്കൗണ്ടൻറൻറും. കിഫ്ബി ഫണ്ടും സി.എ.ജി ഒാഡിറ്റ് ചെയ്യണം. കോട്ടയത്ത് റബർ ഫാക്ടറി ആരംഭിച്ചതുകൊണ്ട് റബർ കർഷകരുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. കാരുണ്യപദ്ധതി നിർത്തലാക്കിയത് പാവപ്പെട്ട രോഗികൾക്ക് തിരിച്ചടിയാകും. കാരുണ്യ നിലനിർത്തി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുകയാണ് വേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന് വിരുദ്ധമാണ് ബജറ്റ്. റിസർവ് ബാങ്ക് വ്യവസ്ഥ പ്രകാരം കിഫ്ബിക്കും കെ.എസ്.എഫ്.ഇക്കും പ്രവാസികളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയില്ല. പ്രളയ സെസ് പിൻവലിക്കണമെന്നും ബജറ്റ് ശാസ്ത്രീയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.