വർക്കല: സംസ്ഥാന സർക്കാർ സ്പോർട്സ് കൗൺസിലിെൻറ അധീനതയിൽ ഇടവയിൽ നിർമിക്കുന്ന തോമസ് സെബാസ്റ്റ്യൻ ഇർഡോർ സ്റ്റേഡിയത്തിെൻറ നിർമാണോദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. 34. 25കോടി ചെലവിട്ടാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. 2400 മീറ്റർ കളിസ്ഥലത്തോടുകൂടിയ സ്റ്റേഡിയം സമുച്ചയത്തിന് രണ്ട് നിലകളുണ്ടാവും. ഫിഫ നിലവാരത്തിലുള്ള സെവൻസ് ഫുട്ബാൾ ഗ്രൗണ്ടും നീന്തൽക്കുളവും ഗാലറിയും ജലവിതരണശൃംഖലയും വൈദ്യുതിവിളക്കുകളും സ്ഥാപിക്കും. ഒന്നരവർഷംകൊണ്ട് സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. എ. സമ്പത്ത് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ എന്നിവർ പെങ്കടുക്കും. വർക്കലയുടെ വികസനത്തിന് 76 കോടിയുടെ ബജറ്റ് അനുമതിയെന്ന് എം.എൽ.എ വർക്കല: നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് സംസ്ഥാനബജറ്റിൽ 76 കോടിയുടെ അനുമതി ലഭിച്ചതായി വി. ജോയി എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന വർക്കല കോടതിക്ക് നാലുനില സമുച്ചയം നിർമിക്കുന്നതിന് മൂന്ന് കോടിയും വർക്കല മിനി സിവിൽ സ്റ്റേഷെൻറ മൂന്നും നാലും നിലകൾ നിർമിക്കുന്നതിന് നാല് കോടിയും പ്രകൃതിചികിത്സാ കേന്ദ്രത്തിൽ 100 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം നിർമാണത്തിന് ഏഴ് കോടിയും വർക്കലയിലെ ജില്ല ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്. വർക്കല-കല്ലമ്പലം, വർക്കല-പാരിപ്പള്ളി മോഡൽ റോഡുകൾക്ക് രണ്ട് കോടിയും വണ്ടിപ്പുര, കോവൂർ, പടിഞ്ഞാറ്റതിൽ, തോപ്പിൽ, പാളയംകുന്ന് റോഡിന് അഞ്ച് കോടിയും വട്ടപ്ലാംമൂട്-തച്ചോട്-മുട്ടപ്പലം പനയറ റോഡിന് അഞ്ച് കോടിയും അയിരൂർ, കായൽപ്പുറം, ഹരിഹരപുരം റോഡിന് 1.5 കോടിയും അയിരൂർ, ഹരിഹരപുരം റോഡിന് 2.5ലക്ഷം രൂപയും പാളയംകുന്ന്, മുത്താന റോഡിന് 80ലക്ഷവും കാട്ടുവിള, വെൺകുളം, നിരാല റോഡിന് ഒരു കോടിയും ലഭിക്കും. തട്ടുപാലം, പഞ്ചായത്ത്, വൈരമല, ഹംസമുക്ക് റോഡിന് നാലുകോടിയും പലവക്കോട്, പള്ളിയോട് റോഡിന് 90ലക്ഷവും മുമ്മൂലി പാലം റോഡിന് 75ലക്ഷവും ചെമ്മരം, പനമ്പള്ളി പാലം അപ്രോച്ച് റോഡിന് ഒരു കോടിയും സീമന്തപുരം ക്ഷേത്രം, പീലാങ്കിക്കോണം, കൊച്ചാലുംമൂട് റോഡിന് 60ലക്ഷവും കൈലാസംകുന്ന് പനപ്പാംകുന്ന് റോഡിന് 50ലക്ഷവും ഇലകമൺ കരവാരം, കണിയാൻകുന്ന് കലുങ്കും അപ്രോച്ച് റോഡും നിർമിക്കാൻ 50ലക്ഷവും പട്ടാളംമുക്ക് സബ് സ്റ്റേഷൻ , കെട്ടിടത്തുവാതുക്കൽ റോഡിന് മൂന്ന്കോടിയും അനുവദിച്ചിട്ടുണ്ട്. പള്ളിക്കൽ, മേക്കുന്നം ഏലാ, പനയപ്പള്ളി, അറപ്പുര ഏലാകളുടെ നവീകരണത്തിന് 55 ലക്ഷവും ചാലാക്കോണം പ്രഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ രണ്ട് കോടിയും ഇടവ വെറ്റക്കട ഭാഗത്ത് നാല് പുലിമുട്ടുകൾ നിർമിക്കാൻ നാല്കോടിയും വെട്ടൂർ ഭാഗത്ത് നാല് പുലിമുട്ടുകൾ നിർമിക്കാൻ അഞ്ച്കോടിയും ബജറ്റിലുണ്ട്. വർക്കല ബൈപാസിന് 18കോടിയുടെയും കാപ്പിൽ അണ്ടർ പാേസജിനുള്ള രണ്ടുകോടിയുടെ മുൻ ഭരണാനുമതികളും നിലനിർത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വികസനത്തിനായി രൂപവത്കരിച്ച ടൂറിസം റീജ്യനിൽ വർക്കലയെയും ഉൾപ്പെടുത്തിയതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.