കഠിനംകുളം പൊലീസ് സ്‌റ്റേഷനിൽ വിശ്രമകേന്ദ്രവും വാട്ടർ പ്യൂരിഫയറും

vishrama kendram പൊതുജനങ്ങൾക്കായി കഠിനംകുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വിശ്രമകേന്ദ്രവും വാട്ടർ പ്യൂരിഫെയറും കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഉദ്ഘാടനം ചെയ്യുന്നു കണിയാപുരം: പൊതുജനങ്ങൾക്കായി കഠിനംകുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രവും വാട്ടർ പ്യൂരിഫെയറും നിർമിച്ചുനൽകി. കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഉദ്ഘാടനം നിർവഹിച്ചു. കബീർ ചാന്നാങ്കര, കെ.എച്ച്.എം. അഷറഫ്, സിറാജുദീൻ, കടവിളാകം കബീർ, ഷഹീർ ജി, ഷാജി മംഗലപുരം, ഷാഫി പെരുമാതുറ, ഷഹീർ ഖരീം, സുൽഫി സാഗർ, എം.എസ്. കമാലുദീൻ, ഷാജഹാൻ വർക്കല, യാക്കൂബ് വർക്കല, നൈസാം ദാവൂദ്, കഠിനംകുളം എസ്.ഐ. ബിനീഷ് ലാൽ എന്നിവർ സംസാരിച്ചു. ഷാർജ കെ.എം.സി.സിക്കു വേണ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കബീർ ചാന്നാങ്കരയാണ് പദ്ധതി സ്പോൺസർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.