ആറ്റിങ്ങല്‍: കടയ്ക്കാവൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര കായിക പരിശീലന പരിപാ ടി വിലയിരുത്താന്‍ ആസൂത്രണ ബോര്‍ഡ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. യു.പി തലം വരെയുള്ള കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും സമഗ്ര കായികശേഷി വര്‍ധിപ്പിക്കുന്നതിന് കടയ്ക്കാവൂര്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് സമഗ്രകായിക പരിശീലന പരിപാടി. കേരളത്തില്‍ ആദ്യമായാണ് പഞ്ചായത്തിന് കീഴില്‍ ഇത്തരത്തിലുള്ള സമഗ്ര പരിശീലന പരിപാടി നടപ്പാക്കുന്നത്. കീഴാറ്റിങ്ങല്‍ ബി.വി.യു.പി.എസ്, കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്, തെക്കുംഭാഗം എസ്.ആര്‍.വി.എല്‍.പി.എസ് സ്‌കൂളുകളാണ് പദ്ധതിയില്‍ ഇടംനേടിയത്. ഈ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് കായികപരിശീലനം നടത്തുന്നതിന് ഉപകരണങ്ങള്‍ പഞ്ചായത്ത് വാങ്ങി നല്‍കി പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. ഈവര്‍ഷം പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ബാക്കി അഞ്ച് സ്‌കൂളുകളെയും ഉള്‍പ്പെടുത്തും. തെക്കുംഭാഗം എസ്.ആര്‍.വി.എല്‍.പി.എസില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ഹരിലാലിെൻറ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. പരിശീലനത്തിനെത്തിയ കുട്ടികളോടും രക്ഷാകര്‍ത്താക്കളോടും അധ്യാപകരോടും സംഘം വിവരം ചോദിച്ചറിഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കെ. വിലാസിനി, വൈസ് പ്രസിഡൻറ് ഷമാം ബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. സുഭാഷ്, കെ. തൃദീപ്കുമാര്‍, പ്രധാന കായിക പരിശീലകന്‍ രാമഭദ്രന്‍, പഞ്ചായത്ത് സെക്രട്ടറി അരുണ്‍പ്രഭ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആദരിക്കൽ ചടങ്ങ് ആറ്റിങ്ങല്‍: ജില്ല പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിത്യനെ തിങ്കളാഴ്ച സ്കൂളിൽ ആദരിക്കും. സ്‌നേഹപൂര്‍വം മുത്തശ്ശി എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് ജി. സജയകുമാർ അധ്യക്ഷത വഹിക്കും. സിനിമക്കുള്ള സംവിധാനസഹായം ചെയ്ത ജനാര്‍ദനന്‍ കരിവെള്ളൂരിനേയും ആദരിക്കും. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡും സ്‌നേഹപൂര്‍വം മുത്തശ്ശിക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.