തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ് യത്തിൽ സ്‌കൂൾ കോളജ് വിദ്യാർഥികൾക്കായി ഗാന്ധി സ്മൃതി കവിതാലാപന മത്സരം സംഘടിപ്പിക്കും. തൈക്കാട് ഗാന്ധിഭവനിൽ 30ന് രാവിലെ ഒമ്പതു മുതലാണ് മത്സരം. ഗാന്ധിജിയെപറ്റി എഴുതപ്പെട്ടിട്ടുള്ള മലയാള കവിതകളാണ് ആലപിക്കേണ്ടത്. ഒരാൾക്ക് അഞ്ച് മിനിറ്റാണ് സമയം. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് എന്നീ അഞ്ച് വിഭാഗങ്ങൾക്കും മത്സരം ഉണ്ട്. വിദ്യാർഥികൾ വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കേരള ഗാന്ധിസ്മാരക നിധി, ഗാന്ധി ഭവൻ, തൈക്കാട് (പി.ഒ), തിരുവനന്തപുരം-14 വിലാസത്തിൽ അപേക്ഷ അയക്കണം. ഇ-മെയിലായും വാട്സ്ആപ് ആയും പേരുകൾ രജിസ്റ്റർ ചെയ്യാം. ഇ-മെയിൽ gandhismrithi19 @ gmail.com. വാട്സ്ആപ് നമ്പർ -9400858345. ഫോൺ: 0471 2321786, 9496338346 എന്നീ നമ്പറുകളിൽ വിളിക്കുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 26.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.