ബസ് കണ്ടക്ടറെ കുത്തിയ കേസിൽ ഒരാൾകൂടി പിടിയില്‍

നേമം: വ്യക്തിവിരോധത്തി​െൻറ പേരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയില ായി. മരുതൂര്‍ക്കടവ് ഇളംതെങ്ങ് സ്വദേശി അഖില്‍രാജാണ് (20) പിടിയിലായത്. കഴിഞ്ഞ ആറിന് ഉള്ളൂരില്‍നിന്ന് തമ്പാനൂരിലേക്ക് സർവിസ് നടത്തുകയായിരുന്ന കുന്നുവിള ദേവി എന്ന സ്വകാര്യബസിലെ കണ്ടക്ടറും ബാലരാമപുരം അതിയന്നൂര്‍ സ്വദേശിയുമായ അരുണിനാണ് കുത്തേറ്റത്. എസ്.എം.വി സ്‌കൂളിന് സമീപത്തുെവച്ച് അഖില്‍രാജ് ഉള്‍പ്പെട്ട നാലംഗസംഘത്തിലെ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. തമ്പാനൂര്‍ എസ്.ഐ വി.എം. ശ്രീകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.