കഴക്കൂട്ടം: ദേശീയപാതയിൽ പള്ളിപ്പുറത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ലൈൻമാനടക്കം മൂന്നുപേർക്ക് ഗുരുതരപരിക ്ക്. കണിയാപുരം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനും കുന്നിനകം സ്വദേശിയുമായ ഷാജഹാൻ (52), ബന്ധുവായ നിയാസ്, എറണാകുളം സ്വദേശിയായ യുവാവ് എന്നിവർക്കാണ് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെ പള്ളിപ്പുറത്ത് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് അപകടം. ഷാജഹാെൻറയും നിയാസിെൻറയും കാലുകൾ ഒടിഞ്ഞ് തൂങ്ങിയസ്ഥിതിയിലായിരുന്നു. എറണാകുളം സ്വദേശിയായ യുവാവിന് തലക്കും കൈയ്ക്കുമാണ് പരിക്ക്. നിയാസ് കഴക്കൂട്ടം അൽസാജ് ഹോട്ടലിലെ ജീവനക്കാരനാണ്. മൂവരും സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.