തിരുവനന്തപുരം: മാർഇവാനിയസ് കോളജിലെ 1968-71 കാലത്തെ ബി.കോം ബാച്ചിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ വ്യത്യസ്തമായി. പതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങിയവരായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തവരിലേറെയും. നീണ്ട 48 വർഷത്തിനുശേഷമുള്ള ശിഷ്യഗണങ്ങളുടെ ഒത്തുകൂടലിന് സാക്ഷ്യം വഹിക്കാനെത്തിയ അന്നത്തെ അധ്യാപകരായ പ്രഫ. ദാസൻ, പ്രഫ. കെ.പി. വർഗീസ്, പ്രഫ. കെ.എം. ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാർ ഇവാനിയസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ഐ. ജോർജി മുഖ്യാതിഥിയായിരുന്നു. പ്രസന്നൻ, ആനന്ദകുമാർ, ആൻറണി സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.