അഞ്ജനയും നന്ദനയും ഇനി സ്വപ്‌നവീട്ടിൽ

നേമം: അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഞ്ജനക്കും സഹോദരി നന്ദനക്കും വീടൊരുങ്ങി. അന്തിയൂര്‍ക്കോണം സ്വദ േശികളായ ഇവര്‍ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ പൂര്‍വവിദ്യാർഥികളായിരുന്നു. സ്കൂളിലെ പൂര്‍വ വിദ്യാർഥി സംഘടനയായ 'മിത്ര'യാണ് ഇവർക്ക് വീടൊരുക്കിയത്. വിവിധ കോണുകളില്‍ നിന്ന് സ്വരൂപിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. 660 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് പുതിയ വീട്. നലവിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ അജ്ഞനയും പ്ലസ്‌വണ്‍ വിദ്യാർഥി നന്ദനയും ഇനി 'സ്വപ്‌നവീട്' എന്നു പേരിട്ട പുതിയ ഭവനത്തിലേക്ക് മാറും. ഇരുവരും അപ്പൂപ്പ​െൻറയും അമ്മൂമ്മയുടെയും സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്. അന്തിയൂര്‍ക്കോണം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ വീടി​െൻറ താക്കോല്‍ കൈമാറി. കോര്‍പറേറ്റ് മാനേജര്‍ റവ. ജോസഫ് അനില്‍, പ്രധാനാധ്യാപിക റോസ്‌ലെറ്റ് കുമാരി, മിത്ര പ്രസിഡൻറ് രാജീവന്‍, സെക്രട്ടറി സജിത് എസ്.ജി നായര്‍, പഞ്ചായത്ത് അംഗം സി.വൈ. ജോയ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.