ദേശീയ അറബിക്​ ഗവേഷക കോൺഫറൻസ്

കഴക്കൂട്ടം: കേരള സർവകലാശാല അറബിക് വിഭാഗം ഗവേഷക വിദ്യാർഥി ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ കോൺഫറൻസ് ശനിയാ ഴ്ച കാര്യവട്ടം കാമ്പസിലെ അറബിക് വിഭാഗം സെമിനാർ ഹാളിൽ നടക്കും. കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റികളിൽനിന്ന് െതരഞ്ഞെടുത്ത 20 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയിൽ ഡോ. എസ്. നസീബ് (സർവകലാശാല സിൻഡിക്കേറ്റ് അംഗം) മുഖ്യാതിഥിയാകും. ഡോ. ഷെയ്ഖ് മുഹമ്മദ്, ഡോ. ബഷാറത്ത് ഷാഹിൻ, ഡോ. സജ്ജാദ് അഹ്‌മദ്‌ നദ്‌വി, ഈസ അലി മുഹമ്മദ് യമനി എന്നിവർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.